സീറ്റു നല്‍കാതെ സിപിഎം വഞ്ചിച്ചു: ഗൗരിയമ്മ

Posted on: March 30, 2016 3:03 pm | Last updated: March 30, 2016 at 5:36 pm
SHARE

KR GOURI AMMAആലപ്പുഴ: സീറ്റു നല്‍കാതെ സി.പി.എം വഞ്ചിച്ചുവെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. ബി.ജെ.പിയുടെ ക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയുടെ വര്‍ഗീയതയെയാണ് താന്‍ എതിര്‍ക്കുന്നത്. ബി.ജെ.പിയുമായുള്ള ബന്ധത്തെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.

ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തി ഊണില്ലെന്ന പറഞ്ഞ അവസ്ഥയുണ്ടായി. എത്രവലിയ പാര്‍ട്ടിയായാലും വഞ്ചന തെറ്റ് തന്നെയാണ്. സി.പി.എം കെട്ടിപ്പടുക്കുന്നതില്‍ തന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. പാര്‍ട്ടിയെ അവഗണിച്ചതിലുള്ള പ്രതിഷേധം കോടിയേരി ബാലകൃഷ്ണനെ എഴുതി അറിയിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു.

ആലപ്പുഴയിലെ ജെ.എസ്.എസ് സെന്ററില്‍ നടന്ന യോഗത്തില്‍ സ്ഥാനാര്‍ഥികളെ നോക്കി വോട്ട് ചെയ്യാന്‍ ഗൗരിയമ്മ ആഹ്വാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിനായി ജെ.എസ്.എസ് സംസ്ഥാന സമിതി ഏപ്രില്‍ ഒമ്പതിന് ചേരും. ജെഎസ്എസ് നാലു സീറ്റുകള്‍ ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഒരു സീറ്റു പോലും ഇടതുമുന്നണി നല്‍കിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here