കേരളത്തില്‍ പ്രചാരണത്തിന് മമത ബാനര്‍ജിയെത്തും

Posted on: March 29, 2016 10:24 pm | Last updated: March 29, 2016 at 10:24 pm

mamathaതിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രാചാരണത്തിനായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേരളത്തിലെത്തും. മെയ് രണ്ടാം വാരത്തില്‍ കേരളത്തില്‍ പ്രചാരണത്തിനായി എത്തുമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. കണ്ണൂര്‍,കാസര്‍ഗോഡ് ഉള്‍പ്പടെയുള്ള ജില്ലകളില്‍ മമതയെ പ്രചാരണത്തിനിറക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആലോചന. സ്ഥാനാര്‍ത്ഥി പട്ടിക ഏപ്രില്‍ മൂന്നിന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാനായി സമര്‍പ്പിക്കും. ഏപ്രില്‍ പകുതിയോടെ അന്തിമ പട്ടിക പുറത്തിറക്കും.