Connect with us

Gulf

കാലാവധി കഴിഞ്ഞ 350 കിലോ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

Published

|

Last Updated

വെറ്ററിനറി ഡോക്ടര്‍മാര്‍ അറവുശാലയിലെ മാംസം
പരിശോധിക്കുന്നു

ദോഹ: പേള്‍ ഖത്വറിലെ റസ്റ്റോറന്റില്‍ നിന്ന് കാലാവധി കഴിഞ്ഞ നിരവധി ഉത്പന്നങ്ങള്‍ മുനിസിപ്പാലിറ്റി മന്ത്രാലയം ഇന്‍സ്‌പെക്ടര്‍മാര്‍ പിടിച്ചെടുത്തു. റസ്റ്റോറന്റിന്റെ ഉള്ളില്‍ രഹസ്യ വേര്‍ഹൗസില്‍ ഒളിപ്പിച്ച നിലയില്‍ 350 കിലോ ഗ്രാം ഭക്ഷണ സാധനങ്ങളാണ് ദോഹ മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍ പിടിച്ചെടുത്തത്.
കണ്ടുപിടിക്കാന്‍ എളുപ്പം സാധിക്കാത്ത നിലയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. ഇവ ഉപയോഗിച്ച് കസ്റ്റമേഴ്‌സിന് ഭക്ഷണവും പാനീയവും തയ്യാറാക്കുകയായിരുന്നു. രുചിക്കൂട്ടുകള്‍, ജ്യൂസ്, സലാഡ് ഡ്രസ്സിംഗ്, മീറ്റ് ഡ്രസ്സിംഗ്, ബ്ലൂ ചീസ് സോസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. റസ്റ്റോറന്റിനും മാനേജര്‍ക്കും എതിരെ സുരക്ഷാ അധികൃതര്‍ കേസെടുത്തിട്ടുണ്ട്.
അതേസമയം, 477 പരിശോധനയിലും 33 മിന്നല്‍ പരിശോധനയിലും ദോഹ മുനിസിപ്പാലിറ്റി 60 നിയമലംഘനങ്ങള്‍ കണ്ടെത്തി. 27 മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത 60 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ചില വില്‍പ്പനശാലകള്‍ താത്കാലികമായി അടക്കാനും നിര്‍ദേശമുണ്ട്.
മുനിസിപ്പാലിറ്റിയിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ കശാപ്പ് ചെയ്ത 14537 മൃഗങ്ങളുടെ ഇറച്ചി പരിശോധിച്ചു. മൂന്ന് ടണ്‍ ഇറച്ചി നശിപ്പിച്ചിട്ടുണ്ട്. 324 ടണ്‍ മത്സ്യം പരിശോധിച്ചവയില്‍ ഒരു ടണ്‍ നശിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 50 ടണ്‍ പഴങ്ങളും 16 ടണ്‍ പച്ചക്കറിയും നശിപ്പിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ, ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചതിനെ തുടര്‍ന്ന് 40 വില്‍പ്പനശാലകള്‍ക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കി. ഇവയില്‍ ആറെണ്ണം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും 34 എണ്ണം ദോഹയിലുമാണ്.

---- facebook comment plugin here -----

Latest