ഇഎംഎസ്,എകെജി അനുസ്മരണം സംഘടിപ്പിച്ചു

Posted on: March 29, 2016 9:36 pm | Last updated: March 29, 2016 at 9:36 pm
 കുടുംബവേദി ചീഫ് കോര്‍ഡിനേറ്റര്‍ സിന്ധു ഷാജി അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നു

കുടുംബവേദി ചീഫ് കോര്‍ഡിനേറ്റര്‍ സിന്ധു ഷാജി അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നു

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ ഇഎംഎസ് എകെജി അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനസ്മരണ യോഗത്തില്‍ കുടുംബവേദി ചീഫ് കോര്‍ഡിനേറ്റര്‍ സിന്ധു ഷാജി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബിപി രാജീവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാജിദ ഷാജഹാന്‍, ഷമീം ഹുസ്സൈന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി അശോകന്‍ സ്വാഗതവും ഹുസ്സൈന്‍ നന്ദിയും പറഞ്ഞു.