ആദ്യ ഫോര്‍മുല വണ്‍ ഷോയ്ക്ക് ഒമാന്‍ ഒരുങ്ങി

Posted on: March 27, 2016 3:57 pm | Last updated: March 27, 2016 at 3:57 pm

formula oneമസ്‌കത്ത്: ഫോര്‍മുല ഫണ്‍ പ്രേമികള്‍ക്ക് കാഴ്ചയുടെ വസന്തം സമ്മാനിക്കാന്‍ ഒമാനില്‍ ആദ്യമായി എത്തുന്ന റെഡ് ബുള്‍ ഫോര്‍മുല വണ്‍ ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. അടുത്ത മാസം എട്ടിന്് വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ സഹകരണത്തോടെ സയ്യിദ് തൈമൂര്‍ ബിന്‍ അസ്സഅദ് അല്‍ സൈദിന്റെ നേതൃത്വത്തിലാണ് ഷോ അരങ്ങേറുന്നത്.

മത്ര കോര്‍ണിഷില്‍ റെഡ്ബുള്‍ ഫോര്‍മുല 1 ഷോ റണ്‍ അന്താരാഷ്ട്ര നിലവാരങ്ങളോടെയാണ് അവതരിപ്പിക്കുക. ലോക താരം ഡേവിഡ് കൗള്‍താര്‍ഡിന്റെ സാന്നിധ്യവും കാണികള്‍ക്ക് ആവേശം സമ്മാനിക്കും. കോര്‍ണിഷ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പ്രദര്‍ശനം.