ഭഗത് സിംഗ് ജീവിച്ചിരുന്നെങ്കില്‍ പാര്‍ലിമെന്റിന് ബോംബ് വെക്കുമായിരുന്നു: ഡല്‍ഹി മന്ത്രി കപില്‍ മിശ്ര

Posted on: March 26, 2016 1:38 pm | Last updated: March 26, 2016 at 3:20 pm

KAPIL MISRAന്യൂഡല്‍ഹി: ഭഗത് സിംഗ് ജീവിച്ചിരുന്നെങ്കില്‍ പാര്‍ലിമെന്റിന് ബോബ് വെക്കുമായിരുന്നുവെന്ന് ഡല്‍ഹി മന്ത്രി കപില്‍ മിശ്ര. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ഗാന്ധിജി കണ്ടിരുന്നേല്‍ അദ്ദേഹം സത്യാഗ്രഹം തുടര്‍ന്നേനെയെന്നും കപില്‍ മിശ്ര പറഞ്ഞു.

ബിജെപി ഭരണത്തിന് കീഴില്‍ രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതി കാണുമ്പോള്‍ ഇന്നും സ്വാതന്ത്ര്യ സമരം തുടരുമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. പിഡിപി നേതാവ് മെഹബൂബ മുഫ്തി ഭാരത് മാതാ കി ജയ് മുദ്രാവാകയം വിളിക്കാന്‍ വിസമ്മതിച്ചാല്‍ കാശ്മീരില്‍ പിഡിപിയുമായി സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി തയ്യാറാകുമോയെന്നും ഡല്‍ഹി ജലമന്ത്രി കപില്‍ മിശ്ര ചോദിച്ചു.