ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും

Posted on: March 25, 2016 10:53 pm | Last updated: March 26, 2016 at 1:15 pm

SREESANTHന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ഥിയായി മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് ശ്രീശാന്തിന്റെ പേരുള്ളത്. നേരത്തെ തൃപ്പൂണിത്തുറയില്‍ ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാകുന്നതിന് എതിരെ ആര്‍എസ്എസ് രംഗത്തെത്തിയതോടെയാണ് ശ്രീശാന്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. തൃപ്പൂണിത്തുറയില്‍ തുറവൂര്‍ വിശ്വംഭരനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ആര്‍എസ്എസിന്റെ ആവശ്യം. ശ്രീശാന്തിന് ബിജെപി അംഗത്വം നല്‍കി.

ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 52 സ്ഥാനാര്‍ഥികള്‍ ഇടം പിടിച്ചിട്ടുണ്ട്. പട്ടികയില്‍ നടന്‍ ഭീമന്‍ രഘുവും സംവിധായകന്‍മാരായ രാജസേനന്‍ അലി അക്ബര്‍ എന്നിവരും ഇടം പിടിച്ചു. ഭീമന്‍ രഘു പത്തനാപുരത്തും രാജസേനന്‍ നെടുമങ്ങാടും അലി അക്ബര്‍ കൊടുവള്ളിയില്‍ മത്സരിക്കും. അതേ സമയം സുരേഷ് ഗോപി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.