മന്ത്രി അടൂര്‍പ്രകാശിനെതിരെ വിഎം സുധീരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു

Posted on: March 25, 2016 11:31 am | Last updated: March 25, 2016 at 10:55 pm
SHARE

ADOOR-PRAKASH-AND-VM-SUDHEERAN-copyതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിതെറ്റുകയാണെങ്കില്‍ അതിനു കാരണക്കാരന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശായിരിക്കുമെന്ന് ചൂണ്ടികാട്ടി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു.

ഒടുവിലത്തെ നാല് മന്ത്രിസഭാ യോഗങ്ങളില്‍ ഇരുനൂറിലേറെ തീരുമാനങ്ങളാണ് റവന്യൂ വകുപ്പ് കൈക്കൊണ്ടത്. അതില്‍ പകുതിയോളം അജണ്ടയ്ക്ക് പുറത്തുള്ളതായിരുന്നു. ആശ്രിതനിയമനം, കുടിവെള്ളപ്രശ്‌നം തുടങ്ങി അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളാണ് സാധാരണ അജണ്ടയ്ക്ക് ് പുറത്തുനിന്ന് മന്ത്രിസഭായോഗം പരിഗണിക്കാറുള്ളത്. എന്നാല്‍, സര്‍ക്കാരിന്റെ അവസാനകാലത്ത് ഭൂമിസംബന്ധമായ ഗൗരവമുള്ള വിഷയത്തിലാണ് തീരുമാനമെടുത്തതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മന്ത്രി അടൂര്‍ പ്രകാശുമായുള്ള ബന്ധം ചൂണ്ടികാട്ടുന്ന കത്തില്‍ ബിഡിജെഎസ് എന്ന പുതിയ രാഷ്ട്രീയകക്ഷിയുടെ പിറവിയും സുധീരന്‍ വ്യക്തമാക്കുന്നു. വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടി യുഡിഎഫിന്റെ പരാജയത്തിനായി ശ്രമിക്കുന്നതും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here