ഒ ഐ സി സി ഗ്ലോബല്‍: സി കെ മേനോന്‍ പ്രസിഡന്റ്

Posted on: March 24, 2016 8:40 pm | Last updated: March 24, 2016 at 8:40 pm
oicc.
സി കെ മേനോന്‍,ജോപ്പച്ചന്‍

ദോഹ: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവാസി ഘടകമായ ഒ ഐ സി സിയുടെ ഗ്ലോബല്‍ പ്രസിഡന്റായി സി കെ മേനോനെ വീണ്ടും തിരഞ്ഞെടുത്തു. തിരുവനന്തപുരം കെ പി സി സി ആസ്ഥാനത്ത് നടന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പ്രസിഡന്റ് വി എം സുധീരനമാണ് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത്.
ശരീഫ് കുഞ്ഞാണ് ജന. സെക്രട്ടറി. ശങ്കര്‍ പിള്ള കുമ്പളത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും മന്‍സൂര്‍ പള്ളൂര്‍ ഔദ്യോഗിക വക്താവായും തുടരും. ഖത്വറില്‍ നിന്നും തോമസ് കണ്ണങ്കര വൈസ് പ്രസിഡന്റും ജോപ്പച്ചന്‍ തെക്കേക്കുറ്റ് ജന. സെക്രട്ടറിയും ഷമീര്‍ ഇല്ലത്ത് സെക്രട്ടറിയുമാണ്. സി കെ മേനോന്‍ കെ പി സി സി എക്‌സിക്യുട്ടീവ് അംഗമായിരിക്കും. ശേഷിക്കുന്ന ഭാരവാഹികളും ഖത്വര്‍ ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍ എന്നിവര്‍ കെ പി സി സി അംഗങ്ങളായിരിക്കും.
മറ്റു ഭാരവാഹികള്‍: എം ജി പുഷ്പാകരന്‍, അഡ്വ. വൈ എ റഹീം, അഹ്്മദ് പുളിക്കല്‍, ബേബ് തങ്കച്ചന്‍, ഡോ. മനോജ് പുഷ്‌കര്‍, ഡോ. കെ സി ചെറിയാന്‍, സി എ അബ്്ദുല്‍ ഹമീദ് (വൈ. പ്രസി.), മഹാദേവന്‍ വള്ളിശ്ശേരി, രാജു കല്ലുംപുറം, തോമസ് മാമന്‍ കണ്ണങ്കര (ജന. സെക്ര.), അഡ്വ. ആശിഖ് ടി കെ, എം എ ഹിലാല്‍, സൈദാലി വി കെ, ചന്ദ്രന്‍ കല്ലട, റശീദ് കൊളത്തറ, ഷാജി കുന്നിക്കോട്, കെ എച്ച് ത്വാഹിര്‍, ജിന്‍സണ്‍, കെ സി ഫിലിപ്പ്, സെന്‍ വി നാഥന്‍, അശ്‌റഫ് മൂവാറ്റുപുഴ, ബഷീര്‍ അമ്പലായി, റസാഖ് പൂക്കോട്ടൂര്‍, സന്തോഷ് കാപ്പില്‍, ടി എ നാസര്‍, ചിങ്ങോലി മജീദ്.