രിസാല സംഗമം സമാപിച്ചു

Posted on: March 24, 2016 8:31 pm | Last updated: March 24, 2016 at 8:31 pm
SHARE
എസ് എസ് എഫ് മലപ്പുറം ജില്ലാ (ഈസ്റ്റ്) രിസാല സംഗമം എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്യുന്നു
എസ് എസ് എഫ് മലപ്പുറം ജില്ലാ (ഈസ്റ്റ്) രിസാല സംഗമം എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേരി: മലയാളത്തിന്റെ സാംസ്‌കാരിക ജാഗ്രത എന്ന സന്ദേശത്തില്‍ ഏപ്രിലില്‍ നടക്കുന്ന രിസാല വാരികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി രിസാല സംഗമം സംഘടിപ്പിച്ചു. മഞ്ചേരിയില്‍ നടന്ന സംഗമം എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു.
രിസാലക്ക് ജില്ലയില്‍ പുതിയ അരലക്ഷം വരിക്കാരെ ചേര്‍ക്കുന്നതിനുള്ള കര്‍മപദ്ധതികളുടെ പ്രഖ്യാപനം ജില്ലാനേതാക്കള്‍ നിര്‍വഹിച്ചു. എസ്എസ്എഫ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ഡിവിഷന്‍ രിസാല സമിതി അംഗങ്ങള്‍, സെക്ടര്‍ രിസാല സമിതി അംഗങ്ങള്‍, സെക്ടര്‍ നിരീക്ഷകര്‍, സെക്ടര്‍ പ്രസിഡന്റ്്്, സെക്രട്ടറിമാര്‍ എന്നിവര്‍ രിസാല സംഗമത്തില്‍ പങ്കെടുത്തു.
ജില്ലയിലെ സംഘടനാ നേതാക്കള്‍ ഇതിനകം തന്നെ രിസാലക്ക് വരിചേര്‍ന്നു കഴിഞ്ഞു. വരുംദിനങ്ങളില്‍ കൂടുതല്‍ വായനക്കാരിലേക്ക് രിസാല എത്തിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here