2015ലെ 90 ശതമാനം ട്രാഫിക് കേസുകളും പരിഹരിച്ചു

Posted on: March 23, 2016 8:57 pm | Last updated: March 23, 2016 at 8:57 pm

qatar trafficദോഹ: കഴിഞ്ഞ വര്‍ഷത്തെ 90 ശതമാനം ഗതാഗത നിയമ ലംഘന കേസുകളും പരിഹരിച്ചു. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയാണ് ട്രാഫിക് കോടതി കേസുകള്‍ പരിഹരിച്ചത്. കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ വേണ്ടി മാത്രമുള്ളവയാണ് നീട്ടിവെക്കലുകള്‍ ഉണ്ടായത്.
അതേസമയം, ട്രാഫിക് കോടതിയിലെത്തുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പ്രതിമാസം 400- 500 കേസുകളിലാണ് കോടതി വിധി പുറപ്പെടുവിക്കുന്നത്. അപകടം, ട്രാഫിക് സിഗ്നല്‍ മറികടക്കുക അടക്കമുള്ള കേസുകളാണ് പരിഗണിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകള്‍ ക്രിമിനല്‍ കോടതിയാണ് കൈകാര്യം ചെയ്യുക. ട്രാഫിക് കേസുകളില്‍ വേഗം തീര്‍പ്പുണ്ടാകുന്നതിനാണ് കഴിഞ്ഞ വര്‍ഷം സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ മദീന ഖലീഫ നോര്‍ത്തില്‍ ട്രാഫിക് കോടതി സ്ഥാപിച്ചത്.