Connect with us

Gulf

ശൈഖ് മുഹമ്മദ് 500 കോടിയുടെ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചു

Published

|

Last Updated

ദുബൈ: വിജ്ഞാനത്തിനും ഗവേഷണത്തിനും ഊന്നല്‍ നല്‍കി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 500 കോടി ദിര്‍ഹമിന്റെ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചു.

ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ ഭാഗമായുള്ള റിട്‌സ് കാര്‍ട്ടനില്‍ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. എഴുത്തിനെയും വായനയെയും പിന്തുണക്കുന്ന നിരവധി പദ്ധതികള്‍ ഇക്കൂട്ടത്തിലുണ്ട്. എട്ട് വിഭാഗങ്ങളിലായാണ് ജീവകാരുണ്യ പദ്ധതി. മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്റോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയും ഇതേ വേദിയില്‍ അനാവരണം ചെയ്തിട്ടുണ്ട്.

ഓട്ടിസത്തിനെതിരെ ഗവേഷണത്തിനും വിദ്യാഭ്യാസ വ്യാപനത്തിനുമാണ് പ്രാധാന്യം നല്‍കുക. 100 കോടി ദിര്‍ഹമാണ് ഈ രംഗത്ത് എന്റോവ്‌മെന്റിനായി നീക്കിവെക്കുക. സമൂഹത്തിന്റെ പങ്കാളിത്തത്തോടെയാണ് എന്റോവ്‌മെന്റ.് ശൈഖ് മുഹമ്മദിന്റെ ഫഌഷസ് ഓഫ് വിസ്ഡം എന്ന പുസ്തകത്തില്‍ നിന്ന് കിട്ടുന്ന വരുമാനവും സാംസ്‌കാരിക എന്റോവ്‌മെന്റിനായി നീക്കിവെക്കും. ലോകത്തിലെ ആദ്യത്തെ എന്റോവ്‌മെന്റ് സെന്ററായിരിക്കും ദുബൈയിലേത്.

വാണിജ്യമേഖലയിലുള്ളവര്‍ക്ക് സൗജന്യ കള്‍സള്‍ട്ടന്‍സി ഇവിടെ സാധ്യമാകും.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ ക്യാബിനറ്റ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി തുടങ്ങിയവര്‍ പദ്ധതി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

500 കോടിയുടെ ജീവകാരുണ്യ പദ്ധതി പ്രഖ്യാപന ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റുംപ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പങ്കെടുത്തപ്പോള്‍

Latest