Connect with us

National

സേവന രംഗത്തെ വേറിട്ട മാതൃക: ലക്ഷങ്ങള്‍ക്ക് ജീവജലമേകി ആര്‍ സി എഫ് ഐ

Published

|

Last Updated

ആര്‍ സി എഫ് ഐ വിവിധ സംസ്ഥാനങ്ങളിലായി നിര്‍മിച്ച് നല്‍കിയ കിണറുകള്‍

ആര്‍ സി എഫ് ഐ വിവിധ സംസ്ഥാനങ്ങളിലായി നിര്‍മിച്ച് നല്‍കിയ കിണറുകള്‍

ന്യൂഡല്‍ഹി: കുടിവെള്ളം കിട്ടാക്കനിയായ, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ ഗ്രാമീണര്‍ക്ക് കുടിവെള്ളമേകാനുതകുന്ന കിണര്‍ നിര്‍മാണ പദ്ധതികളിലൂടെ റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ആര്‍ സി എഫ് ഐ) സന്നദ്ധ സേവന രംഗത്തെ വേറിട്ട മാതൃകയാകുന്നു. ലോകത്തെ വിവിധ സാമൂഹിക, ചാരിറ്റി സംഘടനകളുടേയും പ്രദേശിക സര്‍ക്കാര്‍ സംവിധാനങ്ങളുടേയും സഹായത്തോടെ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലായി 1800 ഗ്രാമങ്ങളില്‍ 4200 ലധികം കിണറുകളാണ് ആര്‍ സി എഫ് ഐ നിര്‍മിച്ച് നല്‍കിയത്. ഒരോ വര്‍ഷവും ആയിരത്തിലധികം കിണറുകളാണ് ആര്‍ സി എഫ് ഐ പ്രവര്‍ത്തകര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നിര്‍മിക്കാറുള്ളത്. ഡ്രോപ്‌സ് ഓഫ് ലൈഫ് എന്ന ശുദ്ധജല വിതരണ പദ്ധതിയിലൂടെ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പുതുവഴി തെളിക്കുന്ന സംഘടനയെ ഈ ചെറിയ കാലം കൊണ്ടേ ഇന്ത്യയറിഞ്ഞ് കഴിഞ്ഞു.
ലോക ജലദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡില്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവേ, പിന്നാക്കാവസ്ഥയിലുള്ള പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ശുദ്ധ ജല ദൗര്‍ലഭ്യം, മലിന ജലം കുടിക്കാന്‍ ഗ്രാമീണരെ നിര്‍ബന്ധിതരാക്കുന്നതായും ഇത് ഗുരുതര രോഗങ്ങളിലേക്കും മരണത്തിലേക്കും വരെ നയിക്കുന്നതായും ആര്‍ സി എഫ് ഐ സെക്രട്ടറി ജനറല്‍ ഡോ. എം എ എച്ച് അസ്ഹരി പറഞ്ഞു.
പദ്ധതിക്കായി സാമ്പത്തിക സഹായം നല്‍കിയ ദാതാക്കളോടും, സംഘടനകളോടു, പ്രവര്‍ത്തകരോടു അദ്ദേഹം കൃതജ്ഞത അറിയിച്ചു.
wl (2കിണറുകളും, കുഴല്‍ക്കിണറുകളും കുഴിച്ചും മറ്റ് സ്രോതസ്സുകളുപയോഗിച്ചും ശുദ്ധ ജലം ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആര്‍ സി ഐ ഫ് തുടരുകയാണ്. വെസ്റ്റ് ബംഗാള്‍, ആസ്സാം, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ന്യൂഡല്‍ഹി, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കിണര്‍ നിര്‍മാണം നടന്ന് കൊണ്ടിരിക്കുകയാണ്.
ഐ എസ് ഒ 9008-2001 അംഗീകാരം ലഭിച്ച എന്‍ ജി ഒ ആയ ഐ സി ആര്‍ എഫ്, “”ഏവര്‍ക്കും സന്തോഷ ജീവിതമൊരുക്കാം”” എന്ന അടിസ്ഥാന തത്വത്തിലൂന്നി സാമൂഹിക വിദ്യഭ്യാസ രംഗത്തും മറ്റ് സേവന രംഗങ്ങളിലും പുതു ചരിതം രചിച്ചുകൊണ്ടിരിക്കുകയാണ്. 14 വര്‍ഷം മുമ്പ്
അധഃസ്ഥിതരുടേയും, സാമൂഹിക പിന്നോക്കാവസ്ഥയിലുള്ളവരുടേയും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുക എന്ന ലക്ഷ്യവുമായി താഴേക്കിടയില്‍ നിന്ന് പ്രവര്‍ത്തനമാരംഭിച്ച ആര്‍ സി എഫ് ഐയുടെ ലക്ഷ്യങ്ങള്‍ വിദൂരമാണ്, എങ്കിലും പ്രവര്‍ത്തകര്‍ സേവനം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

---- facebook comment plugin here -----

Latest