ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി

Posted on: March 22, 2016 10:07 am | Last updated: March 22, 2016 at 2:11 pm

SREESHANTHകൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ആലേചിക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഈ വിവരം ശ്രീശാന്തിനെ വിളിച്ചറിയിച്ചു. എന്നാല്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നും ശ്രീശാന്ത് അറിയിച്ചിട്ടില്ല . തീരുമാനമെടുക്കാന്‍ സമയം വേണമെനന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീശാന്തിന് മല്‍സരിക്കുന്നതിന് വിസമമ്മതമില്ലെന്നാണ് സൂചനകള്‍.

തൃപ്പൂണിത്തുറ, എറണാംകുളം മണ്ഡലങ്ങളിലൊന്നിലായിരിക്കും ശ്രീശാന്ത് മല്‍സരിക്കുക. മുംബൈയിലുള്ള ശ്രീശാന്ത് നാളെ തിരുവനന്തപുരത്ത് എത്തും. കേരളത്തിലെത്തുന്ന അമിത്ഷായുമായി ശ്രീശാന്ത് കൂടിക്കാഴ്ച്ച നടത്തും.