ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Posted on: March 22, 2016 9:25 am | Last updated: March 22, 2016 at 9:25 am

P-Jayarajan 2തലശ്ശേരി: ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലുള്ള സി പി എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജന്റെ ജാമ്യഹരജിയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ സി ബി ഐ അഭിഭാഷകന്‍ എത്തിയിരുന്നില്ല. മനോജ് കേസില്‍ 25-ാം പ്രതിയായ ജയരാജന്റെ റിമാന്‍ഡ് ഇതേ കോടതി അടുത്ത മാസം എട്ട് വരെ നീട്ടിയിരുന്നു. ഇതില്‍ പിന്നീടാണ് അഡ്വ. കെ വിശ്വന്‍ മുഖേന ജയരാജന്‍ ജാമ്യഹരജി നല്‍കിയത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 12നാണ് ഇദ്ദേഹം വിചാരണക്കോടതിയില്‍ ഹാജരാജയത്. ഗൂഢാലോചനക്കേസിലെ 24-ാം പ്രതി സി പി എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍ ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.
2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍ എസ് എസ് ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജ് കിഴക്കേ കതിരൂരില്‍ വധിക്കപ്പെട്ടത്.