Connect with us

Sports

അഫ്ഗാനെതിരെ മൂന്ന് സ്പിന്നര്‍മാരുമായി ഇംഗ്ലണ്ടെത്തും

Published

|

Last Updated

ന്യൂഡല്‍ഹി: 2010 ട്വന്റി20 ലോകകപ്പ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് സെമിഫൈനല്‍ ഉറപ്പിക്കാന്‍ നാളെ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുന്നു. ടെസ്റ്റ് ക്രിക്കറ്റ് പദവിയില്ലാത്ത അഫ്ഗാനാകട്ടെ എലൈറ്റ് ക്ലബ്ബില്‍ അംഗമാകാനുള്ള എല്ലാ യോഗ്യതയും തങ്ങള്‍ക്കുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാനും കളത്തിലിറങ്ങുന്നു.
ആദ്യ രണ്ട് കളിയും തോറ്റെങ്കിലും അഫ്ഗാന്റെ പോരാട്ടവീര്യം ശ്രദ്ധേയമായിരുന്നു. ദക്ഷിണാഫ്രിക്കയെ ഒന്ന് വിറപ്പിച്ച ശേഷമാണ് അഫ്ഗാനികള്‍ ഡ്രസിംഗ് റൂമിലേക്ക് തിരിച്ചു കയറിയതെന്നോര്‍ക്കണം. ഇംഗ്ലണ്ട് ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്. ദക്ഷിണാഫ്രിക്ക മുംബൈയിലെ വാംഖഡെയില്‍ ഉയര്‍ത്തിയ റണ്‍മല അനായാസം പിന്തുടര്‍ന്ന് ജയിച്ചത് ഇംഗ്ലീഷ് നിരയുടെ ലോകകപ്പ് സാധ്യതകള്‍ തന്നെ സജീവമാക്കി. ആദ്യ കളിയില്‍ വെസ്റ്റിന്‍ഡീസിന് മുന്നില്‍ തകര്‍ന്നു പോയതിന്റെ നിരാശയും ഇയോര്‍ മോര്‍ഗനും സംഘവും മായ്ച്ചു കളഞ്ഞു.
അഫ്ഗാനെതിരെ ഇംഗ്ലണ്ട് മൂന്ന് സ്പിന്നര്‍മാരെ പരീക്ഷിച്ചേക്കുമെന്ന സൂചന സ്പിന്നര്‍ മൊഈന്‍ അലി നല്‍കി. തനിക്കും ആദില്‍ റഷീദിനും പുറമെ, ഇടങ്കൈയ്യന്‍ സ്പിന്നര്‍ ലിയാം ഡൗസനും ഇംഗ്ലണ്ടിന്റെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടാകുമെന്ന് അലി പറയുന്നു.
സ്പിന്നിന് അനുകൂലമായ സാഹചര്യമാണെങ്കില്‍ എന്തുകൊണ്ട് മൂന്ന് സ്പിന്നര്‍മാര്‍ ആയിക്കൂടായെന്നാണ് അലിയുടെ ചോദ്യം.

Latest