Connect with us

Gulf

രാജ്യത്തെ ജലഗതാഗത വികസനം ശരീഅത്ത് അനുസരിച്ച്: മന്ത്രി

Published

|

Last Updated

ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ നിന്ന്‌

ദോഹ: രാജ്യത്തു നടപ്പില്‍ വരുത്തുന്ന സമുദ്ര ഗതാഗത, വ്യവസായ വികസനങ്ങള്‍ ഇസ്‌ലാമിക ശരീഅത്ത് അനുസൃതമായും പരിസ്ഥിതി സൗഹൃദപരമായും മാത്രമായിരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അഹ്മദ് അല്‍ സുലൈത്വി പറഞ്ഞു.
തുറമുഖങ്ങള്‍, കപ്പലുകളുടെയും ഡ്രൈഡോക്കുകളുടെയും നിര്‍മാണം എന്നിവയിലെല്ലാം ഈ നയം പാലിക്കും. ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പലുകളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. പോര്‍ട്ടുകളും വികസിപ്പിക്കും. രാജ്യാന്തര മാരിടൈം നിബന്ധനകള്‍ പാലിച്ചു കൊണ്ടാണ് രാജ്യം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അംഗരാജ്യങ്ങള്‍ക്കുള്ള നിര്‍ബന്ധിത ഓഡിറ്റിംഗുമായി ബന്ധപ്പെട്ടാണ് സെഷന്‍ സംഘടിപ്പിച്ചത്. നഗരസഭാ, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല് റുമൈഹി, ഖത്വര്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ ഖുലൈഫി എന്നിവരും പങ്കെടുത്തു.