Connect with us

Kerala

കൊച്ചി മെട്രോ: രണ്ടാംഘട്ട പരീക്ഷണ ഓട്ടം വിജയകരം

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പരീക്ഷണ ഓട്ടവും വിജയകരം. ആലുവ മുട്ടം യാര്‍ഡ് മുതല്‍ ഇടപ്പള്ളി വരെ ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ഇന്ന് പരീക്ഷണ ഓട്ടം നടന്നത്. രാവിലെ 10 മണിയോടെ ആരംഭിച്ച രണ്ടാംഘട്ട പരീക്ഷണ ഓട്ടം 10.20ഓടെ ഇടപ്പള്ളിയിലെത്തി. ഡി.എം.ആര്‍.സി ഉദ്യോഗസ്ഥരടക്കം ഇരുപത്തിയഞ്ച് പേര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു.

ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി പരീക്ഷണ ഓട്ടത്തിന് വേഗം കൂടതലായിരുന്നു. മുട്ടത്ത് നിന്ന് ഇടപ്പള്ളി വരെ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചു. പിന്നീട് 20, 30 കിലോമീറ്റര്‍ വേഗതയിലേക്ക് മാറി. ഇതിന് ശേഷം രണ്ട് തവണ തവണകൂടി മെട്രോ പരീക്ഷണ ഓട്ടം നടത്തി. പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി മെട്രോ ട്രാക്കുകള്‍ ക്രമീകരിക്കുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ട്രാക്കിലൂടെയുള്ള മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗത്തില്‍ മുട്ടം യാര്‍ഡില്‍ നിന്നും കളമശേരി വരെയായിരുന്നു അന്നത്തെ യാത്ര. ചില സോഫ്റ്റവെയര്‍ സംബന്ധമായ തകരാറുകള്‍ അന്ന് കണ്ടെത്തിയിരുന്നു. അടുത്ത പരീക്ഷണ ഓട്ടം മെയ് മാസത്തിലാണ്. മുട്ടം മുതല്‍ പാലാരിവട്ടം വരെയായിരിക്കും പരീക്ഷണ ഓട്ടം ജൂലൈയില്‍ മഹാരാജാസ് ഗ്രൗണ്ട് വരെയും പരീക്ഷണ ഓട്ടം നീട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest