എംഎല്‍എ ആകാനുളള മോഹം ഉപേക്ഷിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്

Posted on: March 21, 2016 10:42 am | Last updated: March 21, 2016 at 12:47 pm
SHARE

cherian philpകൊച്ചി: വീണ്ടും തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ എംഎല്‍എ ആകാനുളള മോഹം ഉപേക്ഷിക്കുകയാണെന്ന് ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്. ഫെയ്‌സ്ബുക്കിലാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാമത്തെ തവണ തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഞാന്‍ ഉപേക്ഷിച്ചിരിക്കുകയാണ് .

വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍’ എന്ന് ഇഎംഎസ് എന്നെ വിശേഷിപ്പിച്ചത് ഇപ്പോള്‍ അന്വര്‍ത്ഥമായി. ജീവിതത്തിന്റെ മുഖ്യഭാഗവും എംഎല്‍എ ഹോസ്റ്റലിന്റെ ഇടനാഴികളില്‍ കഴിഞ്ഞത് കൊണ്ടാകാം എംഎല്‍എ ആകാനുള്ള യോഗം ഇല്ലാതെ പോയത്. കര്‍മശേഷി നശിക്കാത്തിടത്തോളം കാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടി പ്രതികരിച്ചു കൊണ്ടിരിക്കും. എന്നിങ്ങനെയാണ് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയത്.

അഞ്ചാമത് തവണ തോല്ക്കാൻ മനസില്ലാത്തതിനാൽ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഞാൻ ഉപേക്ഷിച്ചിരിക്കുകയാണ് . വർഷങ്ങൾക്…

Posted by Cherian Philip on Sunday, March 20, 2016

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യത ഒട്ടും ഇല്ലാത്ത എതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ച് ഒരു ചാവേറാകിനില്ലെന്നും, ജയിക്കുന്ന ഉറച്ച സീറ്റ് ലഭിക്കാന്‍ തനിക്ക് അര്‍ഹതയും അവകാശവുമുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here