പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കില്‍ തീപ്പിടുത്തം

Posted on: March 20, 2016 8:31 pm | Last updated: March 20, 2016 at 8:31 pm
SHARE

parlimentന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കില്‍ ചെറിയ തീപ്പിടുത്തം. പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ മന്ത്രാലയം, പ്രതിരോധമന്ത്രാലയം എന്നീ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തെ എട്ടാം നമ്പര്‍ ഗേറ്റിന് സമീപം വൈകുന്നേരം 5.55നാണ് തീപ്പിടുത്തമുണ്ടായത്. വിദേശകാര്യ മന്ത്രാലയം കോണ്‍ഫറന്‍സിന് ഉപയോഗിക്കുന്ന മുറിയിലാണ് തീ കണ്ടത്. ഉടന്‍ തന്നെ 13 അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീയണച്ചു. ആര്‍ക്കും പരിക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോര്‍ട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here