സൈനുല്‍ ഉലമ അനുസ്മരണവും സ്വീകരണവും സംഘടിപ്പിച്ചു

Posted on: March 20, 2016 6:06 pm | Last updated: March 21, 2016 at 8:53 am

qasi
ജിദ്ദ:ചെറുശേരി സൈനുദ്ദീന്‍ മുസ്‌ല്യാരുടെ മഹല്ല് ഉള്‍പ്പെട്ട ഖാസിയാരകം മഹല്‍ വെല്‍ഫെയര്‍ കമ്മിറ്റി അദ്ദേഹത്തിന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സൈനുല്‍ ഉലമയുടെ ജീവിതം കണ്ടറിഞ്ഞ മഹല്ല് നിവാസികള്‍ അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയും ലാളിത്യവും പ്രശ്‌നപരിഹാരത്തിനുള്ള അപാര കഴിവും അനുസ്മരിച്ചു. പരിപാടിയില്‍ ഖാസിയാരകം മഹല്ല് ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് മുഖ്യാതിഥിയായിരുന്നു. കമ്മിറ്റിയുടെ ഉപഹാരം പഴേരി ശരീഫ് അദ്ദേഹത്തിന് സമ്മാനിച്ചു. തുടര്‍ന്ന് നാട്ടിലേയും ജിദ്ദയിലേയും പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടന്നു. അബ്ദുല്‍ ബാരി ഹുദവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്റ് റസാഖ് ചേനേപുറത്ത് അധ്യക്ഷത വഹിച്ചു. ഫൈസല്‍ എടകോട്, ബാബു ചുണ്ടക്കാടന്‍, പഴേരി ഹസന്‍, അഷ്‌റഫ് കാപ്പാടന്‍, വീരാന്‍കുട്ടി ആലുങ്ങല്‍, റഫീഖ് മാങ്കായി സംസാരിച്ചു. ഡേഫ്രഷ് കോംപൗണ്ടില്‍ നടന്ന പരിപാടിക്ക് അഷ്‌റഫ് കൊട്ടേല്‍സ്, മുസ്തഫ അമ്പലപ്പള്ളി, അബ്ദുസലാം കൊണ്ടസ്സന്‍, ഫൈസല്‍ കുമ്മാളി, ഷൗക്കത്ത് കൊണ്ടസ്സന്‍, മുജീബ് എറത്താലി, റഷീദ് മാങ്കായി, അയ്യൂബ് ചേനേപുറത്ത് നേതൃത്വം നല്‍കി.