ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് ജയം

Posted on: March 18, 2016 11:55 pm | Last updated: March 18, 2016 at 11:55 pm
ഇംഗ്ലണ്ടിന്റെ ജോ റൂഥ് പാഡില്‍ സ്‌കൂപ് ചെയ്യുന്നുഇംഗ്ലണ്ടിന്റെ ജോ റൂഥ് പാഡില്‍ സ്‌കൂപ് ചെയ്യുന്നു
ഇംഗ്ലണ്ടിന്റെ ജോ റൂഥ് പാഡില്‍ സ്‌കൂപ് ചെയ്യുന്നുഇംഗ്ലണ്ടിന്റെ ജോ റൂഥ് പാഡില്‍ സ്‌കൂപ് ചെയ്യുന്നു

മുംബൈ: വാംഖഡെയിലെ പിച്ചില്‍ റണ്ണൊഴുക്ക്. രണ്ടിന്നിംഗ്‌സിലുമായി 459 റണ്‍സ് പിറന്ന സൂപ്പര്‍ മാച്ചില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റിന്റെ ആവേശകരമായ ജയം.ആദ്യം ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സടിച്ചെടുത്തപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം തോല്‍വിയിലേക്കെന്ന് പലരും വിധിയെഴുതി. എന്നാല്‍, ടി20യിലെ ഏറ്റവും ആവേശകരമായ ചേസിംഗ് ഇംഗ്ലണ്ട് നടത്തിയപ്പോള്‍ ക്രിക്കറ്റ് ലോകം ഞെട്ടി. 19.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സടിച്ച് ഇയോര്‍ മോര്‍ഗനും സംഘവും ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. ആദ്യ കളിയില്‍ വെസ്റ്റിന്‍ഡീസിന് മുന്നില്‍ പരാജയപ്പെട്ട ഇംഗ്ലീഷ് നിരയുടെ ശക്തമായ തിരിച്ചുവരവായി ഇത്.
44 പന്തില്‍ 83 റണ്‍സടിച്ച ജോ റൂഥാണ് ഇംഗ്ലണ്ടിന്റെ മാന്‍ ഓഫ് ദ മാച്ച്. 16 പന്തില്‍ 46 റണ്‍സടിച്ച് ഓപണര്‍ ജാസന്‍ റോയ് നല്‍കിയ തുടക്കവും ഗംഭീരമായി. ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗില്‍ ഹാഷിം അംല(58), ഡി കോക് (52), ഡുമിനി(54), മില്ലര്‍ (28) മികച്ചു നിന്നു.