സ്വീകരണം നല്‍കി

Posted on: March 18, 2016 8:27 pm | Last updated: March 18, 2016 at 8:27 pm
നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി വള്ളിക്കുന്ന് മണ്ഡലം ട്രഷറര്‍ സി എ റഷീദിന് ഉപഹാരം കൈമാറുന്നു
നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി വള്ളിക്കുന്ന് മണ്ഡലം ട്രഷറര്‍ സി എ റഷീദിന് ഉപഹാരം കൈമാറുന്നു

ദോഹ: എഴുത്തുകാരനും വള്ളിക്കുന്ന് നിയോജക മണ്ഡലം മുസ്‌ലിംലീഗ് ട്രഷററുമായ ടി പി എം ബഷീറിന് കെ എം സി സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. കണ്‍വെന്‍ഷന്‍ മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍കുട്ടി ചോനാരിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ആക്ടിംഗ് സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു.
വള്ളിക്കുന്ന് മണ്ഡലത്തിലെ വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുല്ല ട്രേഡിംഗ് എം ഡി ബാലന്‍ ചേളാരിയെ സംസ്ഥാന വൈസ് പ്രസിഡന്റ് സി വി ഖാലിദ് പൊന്നാട അണിയിച്ച് ആദരിച്ചു. ടി പി എം ബഷീറിന് കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് പി പി അബ്ദുര്‍റശീദ് നല്‍കി. മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മൊയ്തീന്‍ കുട്ടി ചോനാരി സമ്മാനിച്ചു.
പ്രവാസം മതിയാക്കി നാട്ടില്‍ പോകുന്ന മണ്ഡലം ട്രഷറര്‍ സി എ റഷീദ് തേഞ്ഞിപ്പാലത്തിന് യാത്രയയപ്പ് നല്‍കി. മൂസ ഹാജി തയ്യിലക്കടവ് ഉപഹാരം നല്‍കി. സവാദ് വെളിയങ്കോട്, ബഷീര്‍ ചേലേമ്പ്ര, സഫീര്‍, ഹംസക്കോയ, എന്‍ ടി നൗഷാദ്, സി പി റഹീം, ശഫീഖ് കടലുണ്ടി നഗരം, മുജീബ് പള്ളിക്കല്‍ സംബന്ധിച്ചു.