15 മാസത്തിനിടെ ഇസിലിന് നാലില്‍ ഒരു ഭാഗം പ്രദേശങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

Posted on: March 18, 2016 9:59 am | Last updated: March 18, 2016 at 9:59 am

isilവാഷിംഗ്ടണ്‍: കഴിഞ്ഞ 15 മാസത്തിനിടെ ഇസിലിന് നാലില്‍ ഒരു ഭാഗം പ്രദേശങ്ങള്‍ നഷ്ടപ്പെട്ടതായി പഠന റിപ്പോര്‍ട്ട്. എ എച്ച് എസ് ജേന്‍സ് 360 നടത്തിയ പഠന പ്രകാരം 2015 ജനുവരി മുതല്‍ ഇറാഖിലും സിറിയയിലും 22 ശതമാനം പ്രദേശങ്ങളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് ശതമാനം പ്രദേശങ്ങളും നഷ്ടപ്പെട്ടതായി പറയുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഇസില്‍ ഭീകരര്‍ക്കെതിരെ യുദ്ധം ശക്തമാക്കിയ കാലയളവില്‍ 14 ശതമാനം പ്രദേശങ്ങള്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് ശതമാനം പ്രദേശങ്ങള്‍ അവരില്‍ നിന്ന് തിരിച്ചു പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റഷ്യന്‍, അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തിന്റെ പിന്‍ബലത്തില്‍ സുന്നി സിറിയന്‍ ഡെമോക്രാറ്റിക് സേനയും കുര്‍ദ് സേനയും നടത്തിയ ആക്രമണങ്ങളില്‍ റഖയ്യിലും ദേര്‍ അല്‍സൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ നഷ്ടപ്പെട്ടു.
ആയുധങ്ങളും പുതിയ ഭീകരരെയും കടത്താന്‍ ഉപയോഗിച്ചിരുന്നു സിറിയയിലെ അതിര്‍ത്തി പ്രദേശമായ താല്‍ അബ് യദ് നഷ്ടപ്പെട്ടത് പണം ലഭിക്കാനും പുതിയ ഭീകരരെ ലഭിക്കുന്നതിനും തടസ്സം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച വാഷിംഗ്ടണ്‍ പോസ്റ്റില്‍ പറയുന്നു.
അമേരിക്കന്‍ സഖ്യസേനയും സിറിയയും നടത്തിയ വ്യോമാക്രമണം ഇസില്‍ ഭീകരവാദികളെ ആക്രമണങ്ങളില്‍ നിന്ന് പിന്തരിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ഇസില്‍ ഭീകരര്‍ ഇറാഖിനും സിറിയക്കും പുറമെ ജക്കാര്‍ത്ത, പാരീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇവര്‍ക്ക് നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.