ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറത്തിനെതിരെ പോസ്റ്ററുകള്‍

Posted on: March 18, 2016 6:00 am | Last updated: March 17, 2016 at 8:49 pm
SHARE
അസീസ് കടപ്പുറത്തിനെതിരെ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍
അസീസ് കടപ്പുറത്തിനെതിരെ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍

കാസര്‍കോട്: ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി നേതാവ് അസീസ് കടപ്പുറത്തിനെതിരെ കാസര്‍കോട് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അതിരൂക്ഷമായ ആരോപണങ്ങളുമായാണ് അസീസിനെതിരെ പോസ്റ്ററുകള്‍ പ്രചരിച്ചത്.
യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പെട്ടിയെടുപ്പുകാരനായ അസീസ് കടപ്പുറത്തെ കാസര്‍കോട്ട് സ്ഥാനാര്‍ഥിയാക്കരുതെന്നും രാത്രികാലങ്ങളില്‍ അസീസിന് ലീഗുമായാണ് ബന്ധമെന്നും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. കാസര്‍കോട് മണ്ഡലത്തില്‍ സി പി എം മല്‍സരിക്കണമെന്നും സി പി എം-ഐ എന്‍ എല്‍ ബന്ധം ശക്തിപ്പെടുത്തണമെന്നും പോസ്റ്റററുകളില്‍ വ്യക്തമാക്കുന്നു. പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ ഡ്, കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെല്ലാം പോസ്റ്ററുകള്‍ പതിച്ചിരുന്നു. പോസ്റ്ററുകള്‍ പിന്നീട് നീക്കം ചെയ്തു.