എസ് ഐയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Posted on: March 18, 2016 6:00 am | Last updated: March 17, 2016 at 8:44 pm

arrested126കുമ്പള: അഡീഷണല്‍ എസ് ഐയെ ആക്രമിച്ച കേസില്‍ പ്രതിയായ യുവാവ് പോലീസ് പരിടിയിലായി. കുമ്പള അഡീഷണല്‍ എസ് ഐയായിരുന്ന എം വി സുരേന്ദ്രനെ അക്രമിച്ച കേസില്‍ പ്രതിയായ മധൂര്‍ പെരിയടുക്ക ഭഗവതി നഗറിലെ ഉദയനെ(37)യാണ് കുമ്പള സി ഐ. പി അബ്ദുല്‍ മുനീര്‍ അറസ്റ്റ് ചെയ്തത്. 2013 ജനുവരി 17ന് കുമ്പളയില്‍ വെടിയുത്സവം നടന്നുകൊണ്ടിരിക്കെയാണ് പൊലീസിന് നേരെ അക്രമം നടന്നത്. എം വി സുരേന്ദ്രന്‍ ഒരു വര്‍ഷം മുമ്പ് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. എസ് ഐയെ ആക്രമിച്ച കേസില്‍ ഉദയന്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ഇന്നലെയാണ് പോലീസ് പിടിയിലായത്.