ശ്രീലങ്ക വിജയത്തോടെ തുടങ്ങി

Posted on: March 17, 2016 10:41 pm | Last updated: March 17, 2016 at 11:42 pm
ദില്‍ഷന്‍ സ്വതസിദ്ധ ശൈലിയില്‍ സ്‌കൂപ് ഷോട്ട് കളിക്കുന്നു
ദില്‍ഷന്‍ സ്വതസിദ്ധ ശൈലിയില്‍ സ്‌കൂപ് ഷോട്ട് കളിക്കുന്നു

കൊല്‍ക്കത്ത: ഐ സി സി ട്വന്റി20 ലോകകപ്പില്‍ നിലവിലെ ജേതാക്കളായ ശ്രീലങ്ക വിജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ഒന്നില്‍ പൊരുതിക്കളിച്ച അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിനാണ് ശ്രീലങ്ക തോല്‍പ്പിച്ചത്.
സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 153. ശ്രീലങ്ക 18.5 ഓവറില്‍ നാല് വിക്കറ്റിന് 155.
56 പന്തില്‍ പുറത്താകാതെ 83 റണ്‍സടിച്ച തിലകരത്‌നെ ദില്‍ഷനാണ് മാന്‍ ഓഫ് ദ മാച്ച്. എട്ട് ഫോറും മൂന്ന് സിക്‌സറും ദില്‍ഷന്റെ ഇന്നിംഗ്‌സിലുള്‍പ്പെടുന്നു. ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് പത്ത് പന്തില്‍ 21 റണ്‍സടിച്ച് അവസാന ഓവറുകളില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ സമ്മര്‍ദം അതിജീവിക്കാന്‍ സഹായിച്ചു. അഫ്ഗാന്‍ ഇന്നിംഗ്‌സില്‍ തിളങ്ങിയത് ക്യാപ്റ്റന്‍ അസ്ഗറായിരുന്നു. 47 പന്തില്‍ 62 റണ്‍സെടുത്താണ് അസ്ഗര്‍ ടീമിന് ഭേദപ്പെട്ട ടോട്ടല്‍ ഒരുക്കിയത്.
14 പന്തുകളില്‍ 31 റണ്‍സടിച്ച സമിയുല്ല ഷെന്‍വാരിയും അഫ്ഗാന്‍ നിരയില്‍ തിളങ്ങി. ലങ്കന്‍ ബൗളിംഗില്‍ പെരേര മൂന്ന് വിക്കറ്റും ഹെറാത് രണ്ട് വിക്കറ്റും സ്വന്തമാക്കി.