Connect with us

First Gear

പുതിയ സുസുക്കി ആക്‌സിസ് വിപണിയില്‍

Published

|

Last Updated

സ്‌കൂട്ടര്‍ പ്രേമികളുടെ പ്രിയപ്പെട്ട വാഹനമായ സുസുക്കി ആക്‌സിസിന്റെ പുതിയ മോഡല്‍ വിപണിയിലെത്തി. പൂര്‍ണ്ണമായ ഒരു മോഡല്‍ മാറ്റമാണ് സുസൂക്കിയുടെ ഗിയര്‍ലെസ് സ്‌കൂട്ടറില്‍ നടന്നിരിക്കുന്നത്. ഡിസൈന്‍ , എന്‍ജിന്‍, ഷാസി, ഫീച്ചറുകള്‍ എന്നിവയിലെല്ലാം പുതുമയുണ്ട്. ഫ്രണ്ട് ഏപ്രണില്‍ നീളം കൂടിയ ഇന്‍ഡിക്കേറ്ററുകള്‍ നല്‍കിയിരിക്കുന്നു. ഹെഡ്‌ലാംപ് പഴയകാല സ്‌കൂട്ടറുകളെ ഓര്‍മിപ്പിക്കന്നതാണ്. സൈഡ് പാനലുകള്‍ ടെയ്ല്‍ലാംപ് എന്നിവ്ക്കും കാര്യമായ മാറ്റങ്ങളുണ്ട്. എല്‍ഇഡി ടൈപ്പാണ് ബ്രേക്ക് ലൈറ്റ്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ അനലോഗ് സ്പീഡോ മീറ്ററും ഡിജിറ്റല്‍ ഡിസ്‌പ്ലേയും അടങ്ങുന്നു. ട്രിപ് മീറ്റര്‍, ഫ്യുവല്‍ ഗേജ്, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, ഓഡോ മീറ്റര്‍ എന്നിവ ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ തെളിയും.

ഫ്രണ്ട് ഏപ്രണിനു പിന്നിലായി ഫോണും പഴ്‌സുമൊക്കെ വെക്കാനുള്ള ഇടം നല്‍കിരിക്കുന്നു. മൊബൈല്‍ ചാര്‍ജര്‍ ഉറപ്പിക്കാനുള്ള പവര്‍ സോക്കറ്റ് ഫിറ്റ് ചെയ്യാനുള്ള സൗകര്യം ഇതിനു സമീപത്തുണ്ട്. മുന്‍ ചക്രത്തിന് ഡിസ്‌ക് ബ്രേക്ക് ഓപ്ഷന്‍ പുതിയതായി ലഭിച്ചു. മുന്നിലെ വീലിന്റെ വലുപ്പം കൂട്ടി. പുതിയ മോഡലിന് മുന്നില്‍ 12 ഇഞ്ചും പിന്നില്‍ 10 ഇഞ്ചും വലുപ്പമുള്ള വീലുകള്‍ ഉപയോഗിക്കുന്നു. അലോയ് വീലുകളും ഓപ്ഷനായി ലഭിക്കും. അലോയ് വീലുകള്‍ , ഡിസ്‌ക് ബ്രേക്ക് എന്നിവയുള്ള മുന്തിയ വകഭേദം വിപണിയിലെത്താന്‍ ഏതാനും മാസമെടുക്കും.

ലെറ്റ്‌സ് സ്‌കൂട്ടറിനെപ്പോലെ ഇക്കോ പെര്‍ഫോമന്‍സ് (എസ്ഇപി) ടെക്‌നോളജി ഉപയോഗിക്കുന്ന 124 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് പഴയതിലും 20 ശതമാനം അധിക ഇന്ധനക്ഷമതയുണ്ട്. ലീറ്ററിന് 64 കിമീ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

---- facebook comment plugin here -----

Latest