സ്വിസ് ബിസിനസ് കൗണ്‍സിലുമായി ഡി എച്ച് എ കരാര്‍ ഒപ്പിട്ടു

Posted on: March 17, 2016 5:05 pm | Last updated: March 17, 2016 at 5:05 pm

04ദുബൈ: മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡി എച്ച് എ സ്വിസ് ബിസിനസ് കൗണ്‍സിലു(എസ് ബി സി)മായി കരാര്‍ ഒപ്പിട്ടു. മുതിര്‍ന്ന പൗരന്മാര്‍ക്ക് സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്. എസ് ബി സിയുടെ നേതൃത്വത്തില്‍ ദുബൈയില്‍ ഇതിനായി നിരവധി സമ്മേളനങ്ങളും ശില്‍പശാലകളും സംഘടിപ്പിക്കും. വയോധികരുടെ ചികിത്സാ രംഗത്തെ ഏറ്റവും നൂതനമായ സംവിധാനങ്ങളും ചികിത്സാ രീതികളും ഇതിലൂടെ മേഖലക്ക് പരിചയപ്പെടുത്താനാണ് എസ് ബി സി ലക്ഷ്യമിടുന്നത്. ഡി എച്ച് എ ആസ്ഥാനത്ത് എസ് ബി സി പ്രസിഡന്റ് പീറ്റര്‍ ഹരാഡിന്റേയും ഡി എച്ച് എ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ ഹുമൈദ് അല്‍ ഖാതമിയുടെയും സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്. യു എ ഇയിലെ സ്വിസ് സ്ഥാനപതി മായ ടിസാഫിയും സന്നിഹിതയായിരുന്നു.