Connect with us

International

സിറിയയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് അല്‍ഖാഇദ ഭീഷണി

Published

|

Last Updated

ബെയ്‌റൂത്ത്: സിറിയയില്‍ നിന്ന് റഷ്യ പിന്‍മാറുന്ന അവസരത്തില്‍ സിറിയയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ അല്‍ഖാഇദയുടെ സിറിയന്‍ സംഘടനയായ അന്നുസ്‌റ പദ്ധതിയിടുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ സിറിയയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് അന്നുസ്‌റ ഭീകരന്‍ സ്‌കൈപ്പിലൂടെ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. മേഖലയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയാത്തതിനാലാണ് റഷ്യന്‍ സൈന്യം പിന്‍മാറുന്നത്. ലതാകിയ നഗരത്തില്‍ തങ്ങളുണ്ടെന്നും സിറിയന്‍ സൈന്യത്തെ റഷ്യ തരംതാഴ്ത്തിയെന്നും സിറിയന്‍ സൈന്യം ഭീരുക്കളാണെന്നും പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ അന്നുസ്‌റ തീവ്രവാദികള്‍ പറഞ്ഞു.

കഴിഞ്ഞ സെപ്തംബര്‍ മുതലാണ് സിറിയയില്‍ റഷ്യന്‍ സൈന്യം വ്യോമാക്രമണം തുടങ്ങിയത്. വിമതരെ തുരത്താന്‍ സിറിയന്‍ സൈന്യത്തിന് ഇത് ഏറെ സഹായകമായിരുന്നു. കഴിഞ്ഞ മാസം 27 മുതല്‍ സിറിയയില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിരുന്നെങ്കിലും അന്നുസ്‌റ ഫ്രണ്ടിനെതിരെയും ഇസില്‍ ഭീകരവാദികള്‍ക്കെതിരെയും സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു.

Latest