കെപിഎസി ലളിതക്കെതിരെ വടക്കാഞ്ചേരിയല്‍ പോസ്റ്റര്‍

Posted on: March 16, 2016 11:23 am | Last updated: March 17, 2016 at 9:25 am

kpac lalithaതൃശൂര്‍: ഇടതുപക്ഷം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കെപിഎസി ലളിതക്കെതിരേ വടക്കാഞ്ചേരിയില്‍ പോസ്റ്റര്‍. താരപ്പൊലിമയുള്ളവരല്ല, മണ്ണിന്റെ മണമുള്ളവരാകണം സ്ഥാനാര്‍ഥികള്‍ എന്നാണു പോസ്റ്ററില്‍. കെട്ടിയിറക്കിയവരെ സ്ഥാനാര്‍ഥിയായി വേണ്ടെന്നും പോസ്റ്ററില്‍ ഉണ്ട്. എല്‍ഡിഎഫിന്റെ പേരിലാണു പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയെ മത്സരിപ്പിക്കണമെന്നായിരുന്നു വടക്കാഞ്ചേരിയിലെ പ്രാദേശിക വികാരം. ഇത് മറികടന്നാണ് സംസ്ഥാന കമ്മിറ്റി കെപിഎസി ലളിതയെ നിര്‍ദ്ദേശിച്ചത്. ഇത് ജില്ലാകമ്മിറ്റിയും സെക്രട്ടറിയേറ്റും അംഗീകരിച്ചതോടെയാണ് പോസ്റ്ററിന്റെ രൂപത്തില്‍ പ്രതിഷേധമുണ്ടായത്.