സ്വന്തം വാഹനമിടിച്ച് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച കവിക്ക് മര്‍ദനം

Posted on: March 16, 2016 9:42 am | Last updated: March 16, 2016 at 9:42 am

POETആലുവ: സ്വന്തം വാഹനമിടിച്ച് പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നതിനിടയില്‍ കവിക്ക് ബന്ധുക്കളുടെ മര്‍ദനം. കവിയും കഥാകാരനുമായ മുപ്പത്തടം സ്വദേശി ശിവന്‍ മുപ്പത്തടത്തിനാണ് മര്‍ദനമേറ്റത്. പരുക്കേറ്റ സ്ത്രീയുടെയും മകന്റെയും സുഹൃത്തുക്കളുടെയും മര്‍ദനത്തില്‍ ബോധം നഷ്ടപെട്ട ശിവനെ അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.00 മണിയോടെയാണ് കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം ഭാഗത്ത് മൊബെല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ ശിവന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിടിച്ചത്. പരുക്കേറ്റ സ്ത്രീയെ ഉടന്‍ ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കവിക്ക് നേരെ അക്രമണമുണ്ടായത്. അക്രമണത്തില്‍ ചെവിക്ക് പരുക്കേറ്റു. പടിഞ്ഞാറെ കടുങ്ങല്ലൂര്‍ പലക്കപറമ്പ് ജനാര്‍ദനന്‍ മകന്‍ രാഹുലും, ഗോകുലും ചേര്‍ന്നാണ് തന്നെ മര്‍ദിച്ചത്. ശിവന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അനേഷണ മാരംഭിച്ചു.