വോള്‍ട്ടേജ് ക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന് കെ എസ് ഇ ബി

Posted on: March 16, 2016 6:00 am | Last updated: March 15, 2016 at 11:45 pm

KSEB-Logoതിരുവനന്തപുരം: വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അനുഭവപ്പെടുന്ന വോള്‍ട്ടേജ് ക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന് കെ എസ് ഇ ബി. കര്‍ണാടകത്തിലെ ശരാവതി പവര്‍ ഹൗസ് തീ പിടിച്ചതിനാല്‍ കഴിഞ്ഞ മാസം 18 മുതല്‍ പ്രവര്‍ത്തനക്ഷമമല്ലാതാകുകയും അവിടെ നിന്നുള്ള ഉദ്പ്പാദനം പൂര്‍ണമായും തടസ്സപ്പെടുകയും ചെയ്തു. ഇതിനാല്‍ 400 കെവി അന്തര്‍ സംസ്ഥാന പ്രസരണ ശൃംഖലയില്‍ ഉണ്ടായിട്ടുള്ള വോള്‍ട്ടേജ് കുറവുകാരണം കേരളത്തിലുടനീളം വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തെ ജനറേറ്ററുകള്‍ ഉപയോഗിച്ചും കപ്പാസിറ്റര്‍ ബാങ്കുകളുപയോഗിച്ചും ഈ വോള്‍ട്ടേജ് കുറവിനെ പരമാവധി പ്രതിരോധിച്ചു വരുന്നു. ശരാവതി പവര്‍ ഹൗസില്‍ താത്കാലിക കണ്‍ട്രോള്‍ റൂം സജ്ജമാക്കി ഈ മാസവസാനത്തോടെ മൂന്ന് ലൈനുകളും മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തനക്ഷമമാക്കുമെന്നും, ഇതോടെ വോള്‍ട്ടേജ് നിലവാരം ഉയര്‍ത്താന്‍ സാധിക്കുമെന്നും കെ എസ് ഇ ബി അറിയിച്ചു.