പാര്‍ക്കിംഗ് ഫീ വര്‍ധിപ്പിക്കാനൊരുങ്ങി മസ്‌കത്ത് നഗരസഭ

Posted on: March 15, 2016 2:53 pm | Last updated: March 15, 2016 at 3:00 pm

parking muscutമസ്‌കത്ത്:മസ്‌കത്ത് നഗരസഭയിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി അധികൃതര്‍. ഗവര്‍ണറേറ്റിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഫീസ് നിരക്ക് ഉയര്‍ത്തുന്നതിന് ബന്ധപ്പെട്ട മന്ത്രാലയത്തോട് അനുമതി ആവശ്യപ്പെട്ടതായി നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.എണ്ണവിലയിടിവിന്റെ പാശ്ചാത്തലത്തില്‍ വരുമാന കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. വരുമാനം വര്‍ധിപ്പിക്കുന്നതിനായി വിവിധ നടപടികള്‍ ആലോചിച്ച് വരികയാണെന്ന് നഗരസഭാ ഉദ്യോഗസ്ഥന്‍ അഅറിയിച്ചു.

സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ ഓരോ 30 മിനുട്ടിനും 50 ബൈസയില്‍ നിന്ന് 100 ബൈസയായി ഉയര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ് എം എസ് വഴിയുള്ള പാര്‍ക്കിംഗ് ഫീ 60 ബൈസയില്‍ നിന്ന് 100 ബൈസയാക്കി ഉയര്‍ത്തണമെന്നും ആവശ്യമുണ്ട്. ഫീ നിക്ഷേപിക്കാതെ പാര്‍ക്ക് ചെയ്യുന്നവര്‍ക്കുള്ള പിഴ മൂന്ന് റിയാലില്‍ നിന്ന് 10 റിയാലാക്കിയും 30 മ്ിനുട്ടിനോ ഒരു മണിക്കൂറിനോ ഉള്ള തുക അടച്ച് ദിവസം മുഴുവന്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കുള്ള പിഴ അഞ്ച് റിയാലാക്കിയും വര്‍ധിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക ഏരിയയില്‍ മാത്രം പാര്‍ക്ക് ചെയ്യുന്നതിന് ഒരു മാസത്തേക്ക് അഞ്ച് റിയാലും ഗവര്‍ണറേറ്റിന്റെ ഏത് ഭാഗങ്ങളിലും ഒരു മാസം പാര്‍ക്ക് ചെയ്യുന്നതിനും 15 റിയാലും ഈടാക്കാന്‍ അനുമതി നല്‍കണമെന്നും നഗരസഭ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഒരു വര്‍ഷം മുമ്പാണ് അവസാനമായി നഗരസഭ പാര്‍ക്കിംഗ് ഫീസ് അവസാനമായി വര്‍ധിപ്പിച്ചിരുന്നത്.