സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളില്‍ ഇനി ചര്‍ച്ച ഇല്ല: കുഞ്ഞാലിക്കുട്ടി

Posted on: March 15, 2016 1:20 pm | Last updated: March 15, 2016 at 10:49 pm

KUNHALIKUTTYതിരുവനന്തപുരം: തിരുവമ്പാടി അടക്കം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളില്‍ ഇനി ചര്‍ച്ച ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെ നടന്നത് ലീഗുമായുള്ള ചര്‍ച്ച അല്ലെന്നും  ഉഭയകക്ഷി ചര്‍ച്ചകളില്‍ പുരോഗതിയുണ്ട്. മറ്റു കക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമേ ഇനി ലീഗുമായി ചര്‍ച്ച ഉണ്ടാവു. രണ്ട് ദിവസത്തിനുള്ളില്‍ ഇതുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ഒരു തരത്തിലും ചര്‍ച്ചയില്ല. തിരുവമ്പാടി അടക്കം ഒരു സീറ്റിലും പ്രശ്‌നങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് മലയോര വികസന സമിതി സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സീറ്റിന് അവകാശവാദം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസും രംഗത്തും വന്നിരുന്നു.