ഭരണഘടനയിലെ 44ാം വകുപ്പ് പിന്‍വലിക്കണം: മുസ്‌ലിം ലീഗ്

Posted on: March 15, 2016 6:00 am | Last updated: March 15, 2016 at 12:01 am

leagueന്യൂഡല്‍ഹി: ഏകീകൃത സിവില്‍ നിയമം പ്രതിപാദിക്കുന്ന ഭരണഘടനയിലെ 44ാംവകുപ്പ് പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ദേശീയതലത്തില്‍ മുസ്‌ലിം ലീഗ് തയ്യാറാക്കിയ ഒരു കോടിയോളം വരുന്ന ഒപ്പുശേഖരണം അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറി.
സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുന്നതു മുസ്്‌ലിംകള്‍ക്ക് അവരുടെ ശരീഅത്ത് അനുസരിച്ചു ജീവിക്കാനുള്ള സൗകര്യം ഇല്ലാതാക്കുമെന്നും അത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആലോചിക്കാന്‍ കഴിയാത്തതാണെന്നും നിവേദനത്തില്‍ പറയുന്നു. ഏകസിവില്‍ കോഡ് മതന്യൂനപക്ഷങ്ങളുടെ വിശ്വാസപരവും സംസ്‌കാരികവുമായ സ്വത്വം നശിപ്പിക്കുമെന്ന് അഖിലേന്ത്യാ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ഏകസിവില്‍കോഡ് സംബന്ധിച്ച ആശങ്ക നിലനില്‍ക്കാന്‍ കാരണമായ ഭരണഘടനയിലെ 44ാംവകുപ്പ് എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.