Gulf
ലോകത്തിലെ മികച്ച അധ്യാപക പുരസ്‌കാരം ഹനാന്‍ അല്‍ ഊറൂബിക്ക്


ലോകത്തിലെ മികച്ച അധ്യാപക പുരസ്‌കാരം ഹനാന്‍ അല്‍ ഊറൂബിക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സമ്മാനിക്കുന്നു.
ദുബൈ: ഫലസ്തീനിലെ സമീഹ ഖലീല്‍ ഹൈസ്‌കൂളിലെ ഹനാന്‍ അല്‍ ഉറൂബിക്ക് ആഗോള അധ്യാപക പുരസ്‌കാരം. വര്‍ക്കി ഫൗണ്ടേഷന്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുരസ്‌കാരം വിതരണം ചെയ്തു. ബെത്‌ലഹേമിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ജീവിച്ച ഹനാന്‍ ഉറൂബ് ഫലസ്തീന്‍ വിമോചനത്തിനായി ശബ്ദമുയര്‍ത്തുന്ന വ്യക്തിയുമാണ്.
10 ലക്ഷം ഡോളറാണ് സമ്മാനത്തുക. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍, ബില്‍ഗേറ്റ്‌സ്, പ്രിന്‍സ് വില്യം തുടങ്ങിയവര്‍ ഹനാന്‍ അല്‍ ഉറൂബിയെ അഭിനന്ദിച്ചു. ഇന്ത്യയിലെ ക്രാന്തിസ്‌കൂള്‍ അധ്യാപകന്‍ റോബിന്‍ ചൗരസ്യ അടക്കം 10 പേരാണ് അന്തിമപട്ടികയില്‍ ഇടം പിടിച്ചത്. പോപ്പ് ഫ്രാന്‍സിസാണ് ജേതാവിനെ പ്രഖ്യാപിച്ചത്.