മെയ്ക് ഇന്‍ ഇന്ത്യ’യുടെ മറവില്‍ ബാലവേല നടക്കുന്നു: കൈലാഷ് സത്യാര്‍ഥി

Posted on: March 14, 2016 11:56 am | Last updated: March 14, 2016 at 11:58 am
SHARE

kailash sathyarthiന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ‘മെയ്ക് ഇന്‍ ഇന്ത്യ’യുടെ മറവില്‍ ബാലവേല നടക്കുമെന്ന് നൊബേല്‍ സമ്മാന ജേതാവും ആക്ടിവിസ്റ്റുമായ കൈലാഷ് സത്യാര്‍ഥി.ബാലവേലയുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ശക്തമാക്കിയില്ലെങ്കില്‍ മെയ്ക് ഇന്ത്യ വന്‍ പരാജയമായിരിക്കുമെന്നും നിര്‍മാണ മേഖലയില്‍ കുട്ടികള്‍ ജോലി ചെയ്യേണ്ടി വരികുയും അവര്‍ ചൂഷണത്തിനിരയാകുകയും ചെയ്യുകയാണെങ്കില്‍ പദ്ധതി വിജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്ന് നിക്ഷേപകര്‍ ഇന്ത്യന്‍ നിര്‍മാണ മേഖലയിലെത്തുകയും തതവസരത്തില്‍ ഇന്ത്യയുടെ ബാലവേല നിയമം അന്താരാഷ്ട്ര നിലവാരത്തെ അപേക്ഷിച്ച് ബലഹീനമാകുകയും ചെയ്യുമ്പോള്‍ പദ്ധതി പരാജയത്തിലാകും. എന്തുകൊണ്ടും നല്ല പദ്ധതി തന്നെയാണ് മെയ്ക് ഇന്ത്യ. എന്നാല്‍ അത് രാജ്യത്തിന്റെ ന്യൂനത പുറം ലോകം കാണുന്ന വിധത്തിലാകരുത്. അദ്ദേഹം പറഞ്ഞു.
ബാലവേലയുമായി ബന്ധപ്പെട്ട് ആപ്പിള്‍ കമ്പനിക്കെതിരെയുണ്ടായ ആരോപണങ്ങളെ കുറിച്ച് അദ്ദേഹം ഓര്‍മപ്പെടുത്തി. ബാലവേല ഇല്ലായ്മ ചെയ്യാന്‍ മാത്രമുള്ള നിയമ സംവിധാനം ഇന്ത്യയിലില്ലെന്നും എന്നാല്‍ ഇതുവരെ അന്താരാഷ്ട്ര മാധ്യമങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ശ്രദ്ധയില്‍ വിഷയം എത്തിയിട്ടില്ലെന്നും കൈലാഷ് പറയുന്നു.

ഒരു വശത്ത് സര്‍ക്കാര്‍ ‘ക്ലീന്‍ ഇന്ത്യ’, ‘സ്‌കില്‍ ഇന്ത്യ’, ‘ഡിജിറ്റല്‍ ഇന്ത്യ’ എന്നിവയെ കുറിച്ച് വാചാലമാകുമ്പോള്‍ മറുവശത്ത് ചായക്കടയിലും അറവ് ശാലകളിലും നിര്‍മാണ ശാലകളിലും കുട്ടികള്‍ ജോലി ചെയ്യുകയാണ്. അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബാലവേല നിരോധന, നിയന്ത്രണ നിയമ ഭേദഗതിയേയും കൈലാഷ് വിമര്‍ശിച്ചു. നവയുഗത്തിലെ അടിമത്തമാണ് ബാലവേലയെന്നും ബാല വേലയെ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ തൊഴിലില്ലായ്മക്കും ഇടം നല്‍കുയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here