Connect with us

Kerala

പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

Published

|

Last Updated

കൊച്ചി: എംഎല്‍എ സ്ഥാനത്തു നിന്നും പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പിസി ജോര്‍ജ്ജിന്റെ വിശദീകരണം സ്പീക്കര്‍ കണക്കിലെടുത്തില്ലെന്നും നടപടി നിയമാനുസൃതം അല്ലെന്നും കോടതി നിരീക്ഷിച്ചു.

പിസി ജോര്‍ജ്ജ് സ്വമേധയാ രാജിവച്ച കാര്യം സ്പീക്കര്‍ പരിഗണിച്ചില്ല. ജോര്‍ജ്ജിന്റെ വിശദീകരണം കേള്‍ക്കാന്‍ പോലും സ്പീക്കര്‍ തയ്യാറായില്ലെന്നും സ്പീക്കര്‍ അയോഗ്യനാക്കുന്നതിനു തലേദിവസം ജോര്‍ജ് രാജിക്കത്ത് നല്‍കിയത് പരിഗണിക്കാതിരുന്ന നടപടി ശരിയായില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അയോഗ്യനാക്കിയ നടപടി സ്പീക്കര്‍ക്ക് നിയമാനുസൃതം പുനഃപരിശോധിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി.

2015 നവംബര്‍ 13നാണ് പതിമൂന്നാം നിയമസഭയുടെ കാലാവധി തീരുന്നതുവരെ ആര്‍ട്ടിക്കിള്‍ 1912ലെ പത്താം ഷെഡ്യൂള്‍ പ്രകാരം പി.സി ജോര്‍ജിനെ അയോഗ്യനാക്കിയത്. 3.6.2015 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു നടപടി.

ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ പരാതി പ്രകാരമായിരുന്നു ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും സ്പീക്കര്‍ അയോഗ്യനാക്കിയത്. കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി വിജയിച്ച ജോര്‍ജ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു പരാതി.

Latest