International
തുര്‍ക്കിയില്‍ സ്‌ഫോടനം:34 മരണം

അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ വന്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ 34പേര്‍ കൊല്ലപ്പെടുകയും 75ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദ്ധ്യ അങ്കാറയിലെ പ്രധാന വാഹനഹബ്ബായ ഗുവെനിലെ ഒരു ബസ് സ്‌റ്റേഷനു സമീപം ഞായറാഴ്ച വൈകുന്നേരമാണ് സ്‌ഫോടമുണ്ടായത്. ചാവേര്‍ കാര്‍ബോംബ് സ്‌ഫോടമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ശക്തമായ സ്‌ഫോടത്തില്‍ ഒരു ബസും ഏഴ് കാറുകളും കത്തിയമര്‍ന്നു. തിരക്കേറിയ സ്ഥലമാണ് ഗുവേന്‍. പത്തോളം ബസ്‌സ്‌റ്റേഷനുകളാണ് ഇവിടെ ഉളളത്. കുര്‍ദ്ദ് തീവ്രവാദികളാകാം ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
മൂന്നാഴ്ച മുന്‍പ് അങ്കാറയിലുണ്ടായ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പി.കെ.കെ) ഏറ്റെടുത്തിരുന്നു. വടക്കന്‍ ഇറാഖിലെ കുര്‍ദ്ദ് തീവ്രവാദികള്‍ക്കെതിരെ ബുധനാഴ്ച തുര്‍ക്കി ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 67 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് അങ്കാറയില്‍ വീണ്ടം സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.