മഹല്ല് നന്മയിലേക്ക്: എസ് എം എ മേഖലാ സമ്മേളനങ്ങള്‍ അടുത്ത മാസം

Posted on: March 14, 2016 12:02 am | Last updated: March 14, 2016 at 12:04 am

കോഴിക്കോട്: ‘മഹല്ല് നന്മയിലേക്ക്’ എന്ന പ്രമേയത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) അടുത്ത മാസം മേഖലാ സമ്മേളനങ്ങള്‍ നടത്തുന്നു.
ഏപ്രില്‍ ഒമ്പത്: കാസര്‍കോട്, കൊല്ലം ജില്ലകള്‍, 10: തിരുവനന്തപുരം ജില്ല, 10-11: കണ്ണൂര്‍ ജില്ല, 11: ആലപ്പുഴ ജില്ല, 12: വയനാട്, നീലഗിരി, കോട്ടയം ജില്ലകള്‍, 13: ഇടുക്കി, പത്തനംതിട്ട ജില്ലകള്‍, 13, 14: എറണാകുളം ജില്ല, 13-16: കോഴിക്കോട് ജില്ല, 15, 16, 17 തൃശൂര്‍ ജില്ല, 18, 19: പാലക്കാട് ജില്ല, 17- 23: മലപ്പുറം ജില്ല മേഖലാ സമ്മേളനങ്ങള്‍ നടക്കും.
കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന എസ് എം എ ജില്ലാ- മേഖലാ ജനറല്‍ സെക്രട്ടറിമാരുടെ സംയുക്തയോഗത്തില്‍ മേഖലാ സമ്മേളനങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. വി എം കോയ മാസ്റ്റര്‍, പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, എ കെ സി മുഹമ്മദ് ഫൈസി, ചെറുവേരി മുഹമ്മദ് സഖാഫി, അബ്ദുല്‍ഹമീദ് മുസ്‌ലിയാര്‍ ആലമ്പാടി, അബ്ദുര്‍റഹ്മാന്‍ കല്ലായി കണ്ണൂര്‍, അബ്ദുല്ലത്വീഫ് മഖ്ദൂമി മലപ്പുറം, സുലൈമാന്‍ ഇന്ത്യനൂര്‍, പി പി മുഹമ്മദ്കുട്ടി മാസ്റ്റര്‍ പാലക്കാട് സംബന്ധിച്ചു.
ഈ മാസം നാലിന് നടന്ന മദ്‌റസാദിനത്തില്‍ ശേഖരിച്ച ഫണ്ട് മേഖലാ സമ്മേളനങ്ങളില്‍ വെച്ച് മഹല്ല്, സ്ഥാപന ഭാരവാഹികളില്‍ നിന്ന് സംസ്ഥാന നേതാക്കള്‍ നേരില്‍ ഏറ്റുവാങ്ങും. ഹാപ്പി ഫാമിലി പ്രോഗ്രാം, ഇ-മഹല്ല്, മസ്ജിദ് എംപ്ലോയീസ് സര്‍വീസ് രജിസ്റ്റര്‍ തുടങ്ങിയ പദ്ധതികളുടെ വിശദീകരണവും മേഖലാ സമ്മേളനങ്ങളില്‍ നടക്കും.
സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും സമ്മേളനത്തില്‍ വിതരണം ചെയ്യും.