പാര്‍ട്ടി വിട്ടവര്‍ അവസരവാദികള്‍: ജോസ് കെ മാണി

Posted on: March 13, 2016 2:14 pm | Last updated: March 13, 2016 at 8:01 pm

JOSE K MANIകോട്ടയം: കേരളാ കോണ്‍ഗ്രസ് വിട്ടുപോയി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചവര്‍ അവസരവാദികളും ഭാഗ്യാന്വേഷികളുമാണെന്ന് കേരളാ കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ.മാണി എം.പി പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കാനുള്ള ശ്രമം അനുവദിക്കാനാവില്ല നിലവില്‍ വിമതവിഭാഗം സ്വീകരിച്ച നിലപാടിനു പിന്നില്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമോണോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.മാണിയോ, താനോ ഏകാധിപതികളായാരുന്നെങ്കില്‍ കേരളാ കോണ്‍ഗ്രസുകളുടെ ലയനം നടക്കുമായിരുന്നില്ല. കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം സഹിച്ചത് കേരളാ കോണ്‍ഗ്രസ്(എം), ജോസഫ് ഗ്രൂപ്പുമാണെന്നും ജോസ് കെ.മാണി പറഞ്ഞു. ആന്റണി രാജുവിനും ഫ്രാന്‍സിസ് ജോര്‍ജിനും സീറ്റ് നല്‍കാമെന്ന് കെ.എം മാണി പറഞ്ഞിരുന്നതാണെന്നും അവസരവാദ നിലപാടാണ് ഇരുവരും സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഹഭംഗം സംഭവിച്ചവരുടെ കോണ്‍ഫേഡറേഷനാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസെന്നും ജോസ്.കെ.മാണി പരിഹസിച്ചു.