Connect with us

Kerala

പാറമടകള്‍ക്ക് ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പാറമടകള്‍ക്ക് ഇളവ് തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. അഞ്ച് ഹെക്ടറില്‍ താഴെയുള്ള പാറമട ഖനനത്തിനു പാരിസ്ഥിതികാനുമതി വേണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ ഈ ആവശ്യം ഉന്നയിച്ച് പാറമട ഉടമകള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്‍കിയ ഇളവാണ് ഹൈക്കോടതി നേരത്തേ റദ്ദാക്കിയത്.

സര്‍ക്കാര്‍ നിലപാട് ഭരണഘടനാ ലംഘനമാണെന്നായിരുന്നു കേസ് സ്‌റ്റേ ചെയ്ത കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഖനന ലൈസന്‍സ് വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു

Latest