പെലെയുടെ ‘ചരിത്രം’ ലേലത്തിന്

Posted on: March 12, 2016 10:41 am | Last updated: March 12, 2016 at 10:41 am
SHARE

01-pele-601റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ഇതിഹാസം പെലെ തന്റെ കരിയറിലെ വിലമതിപ്പുള്ള സമ്പാദ്യങ്ങളായ മെഡലുകളും ട്രോഫികളുമെല്ലാം ലേലം ചെയ്യാനൊരുങ്ങുന്നു. ജൂണ്‍ ഏഴ് മുതല്‍ ഒമ്പത് വരെ ലണ്ടനില്‍ ലേലം നടക്കും. ലോസാഞ്ചലസ് കേന്ദ്രീകരിച്ചുള്ള ജൂലിയന്‍സ് ഓക്ഷന്‍സ് എന്ന വിന്‍കിട ലേലക്കമ്പനിയുടെ നേതൃത്വത്തിലാണ് ലേലം.
തന്നെ ഇഷ്ടപ്പെടുന്നവരിലൂടെ തന്റെ ഫുട്‌ബോള്‍ ചരിത്രം വരുന്ന തലമുറകളിലേക്ക് കൈമാറാന്‍ ലേലം സഹായകമാകുമെന്ന് പെലെ പറഞ്ഞു.
എന്റെ ചരിത്രത്തിന്റെ ഒരധ്യായം സ്വന്തമാക്കാനുള്ള അവസരമാണ് ഞാന്‍ നല്‍കുന്നത് – ലേലത്തെ കുറിച്ച് പെലെയുടെ വാക്കുകള്‍.
രണ്ടായിരത്തില്‍ പരം ചരിത്രമുഹൂര്‍ത്തങ്ങളാണ് പെലെയുടെ കൈവശമുള്ളത്. ഇതില്‍ 1958, 1962, 1970 ലോകകപ്പ് ജേതാവിന് ലഭിച്ച സ്വര്‍ണമെഡലുകളുണ്ട്. 1981 ല്‍ പെലെ അഭിനയിച്ച വിക്ടറി എന്ന സിനിമയില്‍ ഉപയോഗിച്ച സ്‌പോര്‍ട്‌സ് ഉപകരണങ്ങളും ഉള്‍പ്പെടുന്നു.
ലേലത്തുക പ്രധാനമായും പെലെയുടെ കുടുംബാംഗങ്ങളുടെ സാമ്പത്തിക ഭദ്രതക്കായി മാറ്റിവെക്കും.
ചെറിയൊരു ഭാഗം ബ്രസീലിയന്‍ നഗരമായ കുറിടിബയിലെ കുട്ടികളുടെ ആശുപത്രിക്ക് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here