ലോകകപ്പില്‍ മഴക്കളി അയര്‍ലാന്‍ഡും ഹോളണ്ടും പുറത്ത്‌

Posted on: March 12, 2016 6:38 am | Last updated: March 12, 2016 at 10:40 am
കളി റദ്ദാക്കിയ വിവരം അമ്പയര്‍ അയര്‍ലാന്‍ഡ് താരങ്ങളെ അറിയിക്കുന്നു
കളി റദ്ദാക്കിയ വിവരം അമ്പയര്‍ അയര്‍ലാന്‍ഡ് താരങ്ങളെ അറിയിക്കുന്നു

ധര്‍മശാല: ഐ സി സി ട്വന്റി20 ലോകകപ്പിലെ യോഗ്യതാ മത്സരങ്ങളില്‍ ഇന്നലെ മാന്‍ ഓഫ് ദ മാച്ചായത് മഴ ! തോരാ മഴ കാരണം ഗ്രൂപ്പ് എയിലെ മത്സരങ്ങള്‍ റദ്ദാക്കിയതോടെ ഹോളണ്ടും അയര്‍ലാന്‍ഡും ലോകകപ്പില്‍ നിന്ന് പുറത്തായി. ഇതോടെ, ഒമാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ഗ്രൂപ്പ് എ ജേതാക്കളെ നിര്‍ണയിക്കുന്നതായി മാറി.
ഹോളണ്ട് ആദ്യ കളിയില്‍ ബംഗ്ലാദേശിനോട് തോറ്റതിനാല്‍ ഇന്നലെ ഒമാനെതിരെ അവര്‍ക്ക് ജയം അനിവാര്യമായിരുന്നു. ഒമാനെ വീഴ്ത്താമെന്ന പ്രതീക്ഷയിലായിരുന്നു ഡച്ച് സംഘം. പക്ഷേ, മഴ ഒരോവര്‍ പോലും എറിയാന്‍ അനുവദിച്ചില്ല. അയര്‍ലന്‍ഡിനെതിരെ ബംഗ്ലാദേശ് എട്ട് ഓവറില്‍ 94/2 നിലയില്‍ നില്‍ക്കുമ്പോള്‍ മഴ കളി തടസപ്പെടുത്തി.