രക്തദാതാക്കളെ കണ്ടെത്താന്‍ മൊബൈല്‍ അപ്ലിക്കേഷന്‍

Posted on: March 11, 2016 11:57 am | Last updated: March 11, 2016 at 11:57 am

BLOODകോഴിക്കോട്: എ ജെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അത്യാവശ്യഘട്ടങ്ങളില്‍ രക്തദാതാക്കളെ കണ്ടെത്താന്‍ സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ആരംഭിച്ചു. ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പ് എന്ന പേരിലാണ് പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ ആരംഭിച്ചത്. ഇതിനകം തന്നെ ഈ ആപ്ലിക്കേഷനില്‍ നൂറു കണക്കിന് രക്തദാതാക്കളുടെ പേരുകള്‍ ചേര്‍ത്തിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ച അതുല്‍രാജ്, ജെനീഷ് എന്നിവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്‌രിച്ചത്. സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ. ശ്രീജിത്ത് കുമാര്‍ രക്തദാനം നിര്‍വഹിച്ച് അപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു. അവയവദാനസമ്മതപത്രങ്ങള്‍ കൈമാറല്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്‍ എല്‍ ബൈജു ഉദ്ഘാടനം ചെയ്തു. ദീപ അജിത് അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ എല്‍ സരിത പ്രസംഗിച്ചു. മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ രക്തദാന ക്യാമ്പും നടത്തി.