ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല, നിയമത്തെ ബഹുമാനിക്കുന്നു: വിജയ് മല്യ

Posted on: March 11, 2016 10:19 am | Last updated: March 11, 2016 at 2:20 pm
SHARE

malyaന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്യ. തനിക്കെതിരെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ട്വിറ്ററിലൂടെ മല്യ ആരോപിച്ചു. രാജ്യത്തെ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഇന്ത്യയിലെ എല്ലാ നിയമങ്ങളെയും ബഹുമാനിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥ കരുത്തുറ്റതും, ബഹുമാനിക്കപ്പെടേണ്ടതുമാണ്. അന്തര്‍ദേശീയ തലത്തിലുളള ബിസിനസുകാരനാണ് ഞാന്‍. അതിനാല്‍ ഇന്ത്യയില്‍ നിന്നും, ഇന്ത്യയിലേക്ക് എനിക്ക് പലപ്പോഴും യാത്ര ചെയ്യേണ്ടി വരും. താന്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം ആദ്യ ട്വീറ്റില്‍ പറയുന്നു. എന്നാല്‍ മാധ്യമങ്ങള്‍ നടത്തുന്ന വിചാരണ ശരിയല്ലെന്നും മല്യ രണ്ടാമത്തെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ തന്റെ സല്‍ക്കാരങ്ങള്‍ സ്വീകരിച്ചിരുന്നതായും മല്യ ചൂണ്ടിക്കാട്ടി.
നേരത്തെ ഈ മാസം രണ്ടിന് ഇന്ത്യവിട്ട മല്യ ലണ്ടനിലെ ലേഡി വാക്കെന്ന ബംഗ്ലാവില്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജെറ്റ് എയര്‍വേയ്‌സിന്റെ ഫസ്റ്റ് ക്ലാസ് വിമാനത്തില്‍ ഏഴു കൂറ്റന്‍ ബാഗുകളുമായിട്ടാണ് ഒരു സ്ത്രീക്കൊപ്പം മല്യ ലണ്ടനിലേക്ക് പറന്നെന്നായിരുന്നു റിപ്പോര്‍ട്ട്. 9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ വിജയ് മല്യ രാജ്യം വിടുന്നതു തടയാന്‍ ബാങ്കുകള്‍ നേരത്തെതന്നെ നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here