ഹജ്ജ്: ഇന്ത്യ – സഊദി കരാറായി

Posted on: March 11, 2016 9:48 am | Last updated: March 11, 2016 at 9:48 am

hajjജിദ്ദ: ഇന്ത്യയും സഊദി ഹജ്ജ് മന്ത്രാലയവും ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പ് വെച്ചു. കരാര്‍പ്രകാരം ഇന്ത്യക്ക് ഈ വര്‍ഷം ലഭിക്കുക 136020 സീറ്റുകളാണ്. ഇതില്‍ 100020 എണ്ണം വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിഭജിക്കും. 36000 സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് വീതംവെക്കും. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി കെ സിംഗും സഊദി ഹജ്ജ് കാര്യ മന്ത്രി ഡോ: ബന്‍ഹര്‍ ഹാജറുമാണ് ഇത് സംബന്ധമായ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്. വിദേശ, വ്യോമ മന്ത്രാലയ പ്രതിനിധികള്‍ എയര്‍ ഇന്ത്യ പ്രതിനിധി, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൈസര്‍ ശമീം.

ഹജ്ജ് കമ്മിറ്റി സി ഇ ഒ അത്താവു റ്‌റഹ്മാന്‍ തുടങ്ങിയ പന്ത്രണ്ടംഗ ഇന്ത്യന്‍ പ്രതിനിധി സംഘവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു, മറ്റ് ഹജ്ജ് കമ്മിറ്റികള്‍ക്കെല്ലാം സീറ്റുകള്‍ കുറയുമെന്നിരിക്കെ ഇന്ത്യക്ക് മാത്രം ക്വാട്ട കൂട്ടി നല്‍കാനാവില്ലെന്ന് സഊദി ഹജ്ജ് കാര്യ മന്ത്രാലയം അറിയിച്ചു. ഹറം വികസന പദ്ധതി പൂര്‍ണമാവാത്തതിനാല്‍ ഇത്തവണയും സീറ്റുകളുടെ കാര്യത്തില്‍ 20 ശതമാനം കുറവുണ്ടാവും. ക്വാട്ട വര്‍ധിപ്പിക്കാത്തതിനാല്‍ കൂടുതല്‍ അപേക്ഷകരുള്ള കേരളം ഉള്‍പ്പെടുള്ള സംസ്ഥാനങ്ങലിലെ ഹാജിമാര്ക്ക് ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്നത്. കേരളത്തില്‍ മുക്കല്‍ ലക്ഷം തീര്‍ഥാടകരാണുള്ളത്.