കേരളത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല: കന്‍ഹയ്യ

Posted on: March 10, 2016 9:28 am | Last updated: March 10, 2016 at 9:28 am

KANHAIYYAന്യൂഡല്‍ഹി: കേരളത്തിലും പശ്ചിമ ബംഗാളിലും ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്താന്‍ താന്‍ എത്തില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍. വിദ്യാഭ്യാസമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇപ്പോഴിറങ്ങില്ലെന്നും പി എച്ച്ഡി പൂര്‍ത്തിയാക്കി അധ്യാപകനാകുകയെന്നതാണ് ഇപ്പോഴുള്ള തന്റെ ലക്ഷ്യമെന്നും കന്‍ഹയ്യ കുമാര്‍ പറഞ്ഞു. ജയിലില്‍ നിന്ന് ജെ എന്‍ യുവില്‍ തിരിച്ചെത്തി കന്‍ഹയ്യ നടത്തിയ തീപ്പൊരി പ്രസംഗത്തിന് പിന്നാലെ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചിരുന്നു. ഇതേകുറിച്ചുള്ള ചോദ്യത്തിനാണ് കന്‍ഹയ്യ വിശദീകരണം നല്‍കിയത്. യെച്ചൂരി പിന്നീട് പ്രസ്താവന തിരുത്തിയിരുന്നു.