Connect with us

Gulf

ഭീമന്‍ മൃഗങ്ങളുടെ കാഴ്ചയൊരുക്കി അനിമല്‍ പാര്‍ക്ക് ഇന്നു മുതല്‍

Published

|

Last Updated

ദോഹ: ഭൂമുഖത്തു നിന്നും ഇല്ലാതായ ഭീമന്‍ മൃഗങ്ങളുടെ ആകാരവും ശബ്ദവും അടുത്തു കാണാനും അനുഭവിക്കാനുമായി ദോഹയില്‍ അനിമല്‍ പാര്‍ക്ക് നാളെ സന്ദര്‍ശകര്‍ക്കായി തുറക്കും. വായ പിളര്‍ന്ന് ചുന്ന കണ്ണുകള്‍ തുറുപ്പിച്ച് അലറുന്ന ഗോഡ്്‌സില്ല, വാലുകള്‍ ഇളക്കി ശ്്ദമുണ്ടാകുകന്ന ദിനോസര്‍ ഭീമന്‍, മരച്ചില്ലകള്‍ക്കിടയില്‍ നിന്ന കുസൃതി കാട്ടുന്ന പാണ്ട കുടുബം ഇവയെല്ലാം താത്കാലിക പാര്‍ക്കിലെ കാഴ്ചകളാണ്.
അനിമാട്രോണിക്കിന്റെ സാധ്യതകള്‍ ഉപയോഗിച്ചുള്ള അനിമല്‍ പാര്‍ക്ക് ഖത്വര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനും ഗ്രാന്‍ഡ് മസ്ജിദിനും മധ്യേയുള്ള താത്കാലിക ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ദോഹയിലെ എ ജെ എന്റര്‍ടെയ്്ന്‍മെന്റ്‌സും ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി എ സി ഇവന്റ്‌സും ഖത്വര്‍ ടൂറിസം അതോറിറ്റിയുമായി സഹകരിച്ചാണ് പ്രദര്‍ശനം ഒരുക്കുന്നത്.
10 മീറ്റര്‍ ഉയരമുള്ള കിംഗ്‌കോംഗ്, എട്ടു മീറ്റര്‍ ഉയരമുള്ള ദിനോസര്‍ ഭീമന്‍, ആനയുടെ മുന്‍ഗാമിയെന്ന് കരുതുന്ന മാമ്മത്, ഡ്രാഗണ്‍, ധ്രുവക്കരടി, വെള്ളക്കടുവ, ദിനോസര്‍ യുഗത്തിലെ ജീവജാലങ്ങളായ ടി-റെക്‌സ്, ഡെയ്‌നോണിക്കസ്, ലിയോപ്ലുറഡോണ്‍, സ്‌റ്റൈറാക്കോസോറസ്, സെറാട്രാസോറസ്, കാര്‍ണോടോറസ് തുടങ്ങി 15ഓളം മൃഗങ്ങള്‍ കുട്ടികള്‍ക്ക് കൗതുകം പകരം. ജീവികളുടെ ഉയരം, ഭാരം, ഭക്ഷണം, ജീവിച്ചിരുന്ന കാലഘട്ടം തുടങ്ങിയവ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇംഗ്ലീഷിലും അറബിയിലും പ്രദര്‍ശിപ്പിക്കുമെന്ന് സിഎസി ഇവന്റ്‌സ് എംഡി ക്രിസ്റ്റോം തോമസ്, എജെ എന്റര്‍ടെയ്്ന്‍മെന്റ്‌സ് എംഡി ആന്റോ കൊലക്കണ്ണി എന്നിവര്‍ അറിയിച്ചു. മൃഗങ്ങളുടെ 10 മീറ്റര്‍ പരിധിയില്‍ ആളനക്കമുണ്ടാവുമ്പോള്‍ സ്വയം ചലിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന രീതിയിലാണ് സജ്ജീകരണം. ഞായര്‍ മുതല്‍ വെള്ളി വരെ ഉച്ച കഴിഞ്ഞ് നാലു മുതല്‍ രാത്രി 11 വരെയും ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 11 വരെയുമാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുക. 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 15 റിയാലും 12 വയസിന് മുകളില്‍ 25 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഏപ്രില്‍ രണ്ടിനു സമാപിക്കും.